Connect with us

Malappuram

ജാമിഅ ഹികമിയ്യ: സ്വീറ്റ് റമസാന്‍-2013 തുടങ്ങി

Published

|

Last Updated

മഞ്ചേരി: ജാമിഅ ഹികമിയ്യയുടെ റമസാന്‍ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം. സ്വീറ്റ് റമസാന്‍-2013 എന്ന ശീര്‍ഷകത്തില്‍ മഞ്ചേരി ടൗണ്‍ ഹികമിയ്യ മസ്ജിദിലും പാപ്പിനിപ്പാറ ഹികമിയ്യ ക്യാമ്പസിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
റമസാന്‍ ഒന്നു മുതല്‍ എല്ലാ ദിവസങ്ങളിലും ടൗണ്‍ഹികമിയ്യ മസ്ജിദില്‍ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മത വിജ്ഞാനസദസ് സംഘടിപ്പിക്കും. അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഉമറലി സഖാഫി എടപ്പുലം, കെ ടി ത്വാഹിര്‍ സഖാഫി, മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍, കെ ടി നജീബ് അഹ്‌സനി, മുഹമ്മദ് ശരീഫ് നിസാമി പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
12ന് നടക്കുന്ന പ്രാര്‍ഥനാ സദസിന് കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കും. 19ന് സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുല്‍ഖാദിര്‍ ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കും. 26ന് ബദ്ര്‍ അനുസ്മരണ പ്രഭാഷണം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. മൗലിദ് പാരായണത്തിനും പ്രാര്‍ഥനക്കും സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും ഇഫ്താറും തറാവീഹിന് ശേഷം ഖുര്‍ആന്‍ പാരാണയപഠന സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
28ന് നടക്കുന്ന ഗുരുസന്നിധിയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ 12 വരെ പാപ്പിനിപ്പാറ കെംസ് ക്യാമ്പസില്‍ റമസാന്‍ പ്രഭാഷണങ്ങള്‍ നടക്കും. അബ്ദുര്‍റഷീദ് സഖാഫി ഏലംകുളം, അബ്ദുല്‍അസീസ് സഖാഫി വെള്ളയൂര്‍, പത്തപ്പിരിയം അബ്ദുര്‍റഷീദ് സഖാഫി, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര പ്രഭാഷണം നിര്‍വഹിക്കും.
ടൗണ്‍ ഹികമിയ്യ മസ്ജിദിലും പാപ്പിനിപ്പാറ കെംസ് ക്യാമ്പസിലും നടക്കുന്ന പരിപാടികള്‍ ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ പ്രഫ. കെ എം എ റഹീം, കണ്‍വീനര്‍ യു ടി എം ശമീര്‍ അറിയിച്ചു.

Latest