നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസമേകി എസ് വൈ എസ് ഇഫ്താര്‍ ക്വിറ്റ്

Posted on: July 12, 2013 6:00 am | Last updated: July 11, 2013 at 11:26 pm

കല്‍പറ്റ: എസ് വൈ എസ് ജില്ലാ സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ ക്വിറ്റ് വിതരണം ചെയ്തു.
കല്‍പ്പറ്റ അല്‍ഫലാഹ് കോപ്ലക്‌സില്‍ നടന്ന പരിപാടി എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി ചടങ്ങില്‍ പങ്കെടുത്തു.ഇഫ്താര്‍കിറ്റ് വിതരണം പരിസരത്തെ ആശുപത്രികളിലെത്തുന്നവര്‍ക്കും പരിസരത്തുള്ളവര്‍ക്കും ആശ്വാസമാകുകയാണ്.നൂറുക്കണക്കിനാളുകള്‍ ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. എസ് വൈ എസ് കമ്മിറ്റി രണ്ട് വര്‍ഷത്തോള മായി കിറ്റ് വിതരണം നടത്തിവരുന്നു.