കേരളത്തിലെ പ്രശ്‌നങ്ങള്‍ രൂക്ഷം; അടിയന്തരമായി ഹൈക്കമാന്റ് ഇടപെടണം:ആന്റണി

Posted on: July 11, 2013 8:28 pm | Last updated: July 12, 2013 at 2:10 pm

antony-soniyaന്യൂഡല്‍ഹി: സോളാര്‍ വിവാദവും ഗ്രൂപ്പ് പോരും കലുഷിതമാക്കിയ കേരളത്തിലെ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ ഗരുതരമാണെന്നും ഉടന്‍ തന്നെ ഹൈക്കമാന്റ് ഇടപെടണമെന്നുംപ്രതിരോധ മന്ത്രി എ കെ ആന്റണി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ആന്റണി ഈ ആവശ്യമുന്നയിച്ചത്. ഇന്ന് വൈകീട്ട് 6.30നാണ് ആന്റണി സോണിയയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

നേതൃമാറ്റമോ പുനഃസംഘടനയോ ആവശ്യമില്ലെന്നും മന്ത്രിസഭാ പുനഃസംഘടനയാണ് വേണ്ടതെന്നുമാണ് ആന്റണി സോണിയയെ ധരിപ്പിച്ചത്. കേരളത്തിലെ വിവാദങ്ങള്‍ സംബന്ധിച്ച് സോണിയ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജ. സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ശനിയാഴ്ച്ച ഡല്‍ഹിയിലേക്ക് തിരിക്കും.