റംസാന്‍ കൂടാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം

Posted on: July 11, 2013 6:02 pm | Last updated: July 11, 2013 at 6:02 pm

അബുദാബി: റമസാന്‍ കൂടാരങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂശി അറിയിച്ചു.

കൂടാരങ്ങള്‍ അപകടരഹിതമായിരിക്കാന്‍ സിവില്‍ ഡിഫന്‍സ് മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. പാചകവാതക ചോര്‍ച്ച ഉണ്ടാകുന്ന വിധത്തില്‍ സിലിണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.
പാചകം ചെയ്യുമ്പോള്‍ പുക പുറത്തുപോകുന്ന തരത്തില്‍ ഫാനുകള്‍ ഘടിപ്പിക്കണം. വൈദ്യുത സാമഗ്രികള്‍ കുട്ടികളുടെ കൈയെത്തും ദൂരത്ത് സ്ഥാപിക്കരുത്. ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിന് പ്രത്യേക സ്ഥലവും ഒരുക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
അഗ്നി നിയന്ത്രണ സാമഗ്രികള്‍ എല്ലാ കൂടാരങ്ങളും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.