കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: July 11, 2013 3:45 pm | Last updated: July 11, 2013 at 4:02 pm

kerala-sahithya-acadamyതിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ഇ. സന്തോഷ്‌കുമാറിനും (അന്ധകാരനഴി) മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം എസ്.ജോസഫിനും (ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു) ലഭിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എന്‍.കെ രവീന്ദ്രനാഥിന്റെ ‘പെണ്ണെഴുതുന്ന ജീവിതം’ ആണ് മികച്ച സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്‌കാരം നേടിയത്.

എസ്. ജയചന്ദ്രന്‍ നായരുടെ എന്റെ പ്രദക്ഷിണ വഴികളാണ് മികച്ച ജീവചരിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. നടുവട്ടം ഗോപാലകൃഷ്ണന്റെ സംസ്‌കാരമുദ്രകളും ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരം ഒരു നാനോ കിനാവ് എന്ന കൃതിക്ക് പി.ടി ഹമീദും അര്‍ഹരായി. എം.എന്‍ വിനയകുമാറിന്റെ മറിമാന്‍ കണ്ണിയാണ് മികച്ച നാടകകൃതിയായി തെരഞ്ഞെടുത്തത്. സന്തോഷ് ബാബു പയ്യന്നൂരിന്റെ പേരമരമാണ് മികച്ച ചെറുകഥ. വിവര്‍ത്തന ഗ്രന്ഥത്തിനുളള പുരസ്‌കാരം ഡോ. ശ്രീനിവാസന്റെ മരുഭൂമിയും അര്‍ഹമായി. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ബാള്‍ട്ടിക് ഡയറി മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായി.