എം.എം ഹസനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിനീഷ് കൊടിയേരി

Posted on: July 11, 2013 3:49 pm | Last updated: July 11, 2013 at 3:50 pm

bineesh kodiyeri

തിരുവനന്തപുരം: തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കെപിസിസി വക്താവ് എം.എം ഹസനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പറഞ്ഞു. ബിനീഷിന് സോളാര്‍ തട്ടിപ്പുസംഘവുമായി ബന്ധമുണ്ടെന്നും ബിനീഷിന്റെ ഒത്താശയോടെ എല്‍ഡിഎഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി സരിതയ്‌ക്കെതിരായ കേസുകള്‍ എഴുതി തള്ളയെന്നുമായിരുന്നു ഹസന്റെ ആരോപണം. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ഏതന്വേഷണത്തിനും താന്‍ ഒരുക്കമാണെന്ന് ബിനീഷ് കൊടിയേരി പറഞ്ഞു.