ഡല്‍ഹി കൂട്ട ബലാത്സംഗം: ആദ്യ വിധി ഇന്ന്

Posted on: July 11, 2013 8:05 am | Last updated: July 11, 2013 at 12:47 pm

rapeന്യുഡല്‍ഹി: ഓടുന്ന ബസില്‍ ഫിസിയൊതെറാപ്പി വിദ്യാര്‍ഥിനി മൃഗീയമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായ കൗമാരക്കാരനായ പ്രതിയുടെ വിധി ജുവനൈല്‍ കോടതി ഇന്ന് പ്രഖ്യാപിക്കും. കുറ്റകൃത്യം നടക്കുമ്പോള്‍ ഇയാള്‍ക്ക് 17 വയസ്സായിരുന്നു പ്രായം. കേസില്‍ മറ്റ് അഞ്ച് പ്രതികളാണുള്ളത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കൗമാരക്കാരന് ലഭിക്കാവുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷം തടവാണ്. ദുര്‍ഗുണ പരിഹാര പാഠശാലയിലാണ് ശിക്ഷ അനുഭവിക്കേണ്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് കുറ്റകൃത്യം നടന്നത്. രാജ്യത്താകെ കടുത്ത പ്രതിഷേധം അലയടിക്കാനിടയാക്കിയതായിരുന്നു ഈ സംഭവം. കേസിലെ ഒരു പ്രതി രാംസിംഗ് മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. മറ്റുള്ളവരുടെ വിചാരണ പുരോഗമിക്കുകയാണ്.