കുവൈറ്റ് ഐ സി എഫിന് പുതിയ നേതൃത്വം

Posted on: July 10, 2013 9:40 pm | Last updated: July 10, 2013 at 9:40 pm

3. Alavi Saqafi Thencheri (Gen. Secretary)4.V T Alavi Haji (Treasurer) 2.Abdul Hakeem Darimi(President)

കുവൈത്ത് സിറ്റി: ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും, അബ്ദുല്‍ ഹകീം ദാരിമി പ്രസിഡണ്ടും, അലവി സഖാഫി തെഞ്ചേരി ജനറല്‍ സെക്രട്ടറിയും വി.ടി. അലവി ഹാജി ട്രഷററുമായ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ശുകൂര്‍ മൗലവി കൈപ്പുറം, സയ്യിദ് ഹബീബ് ബുഖാരി, അഹ്മദ് കെ. മാണിയൂര്‍, അഹ്മദ് സഖാഫി കാവനൂര്‍ എന്നിവരും, സെക്രട്ടറിമാരായി അബ്ദുല്ല വടകര, എം.പി.എം. സലീം, അബൂ മുഹമ്മദ്, അഡ്വ. തന്‍വീര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിംഗ് ഓഫീസര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി പി സെയ്തലവി മാസ്റ്റര്‍ ചെങ്ങര തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
”ധര്‍മ പതാകയേന്തുക” എന്ന പ്രമേയത്തില്‍ മൂന്നര മാസം നീണ്ടുനിന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ച് നടന്ന വാര്‍ഷിക കൗണ്‍സിലിലാണ് പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടത്. സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഡയരക്ടറേറ്റ് ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം മര്‍ക്കസ് പി ആര്‍ ഒ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സി.പി. സെയ്തലവി മാസ്റ്റര്‍ നയരേഖയും കര്‍മ പദ്ധതിയും അവതരിപ്പിച്ചു. നയരേഖ അടിസ്ഥാനമാക്കി നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സെന്‍ട്രല്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
ശുകൂര്‍ കൈപ്പുറം സ്വാഗതവും അബ്ദുല്ല വടകര നന്ദിയും പറഞ്ഞു.