Connect with us

Gulf

സ്വകാര്യ സ്‌കൂളുകളില്‍ 8,000 പുതിയ സീറ്റുകള്‍

Published

|

Last Updated

അബുദാബി: 2013-14 അധ്യയന വര്‍ഷം അബുദാബിയിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ 8,000 പുതിയ സീറ്റുകള്‍ സൃഷ്ടിക്കുമെന്ന് അബുദാബി വിദ്യാഭ്യാസ കൗണ്‍സിലിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടര്‍ എഞ്ചി. ഹമദ് അല്‍ ളാഹിരി വ്യക്തമാക്കി.
ഇതില്‍ 3,500 സീറ്റുകള്‍, ഈ വര്‍ഷത്തോടെ, നിര്‍ത്തലാക്കുന്ന വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 10 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കും. അധികൃതര്‍ അടപ്പിക്കാന്‍ തീരുമാനിച്ച വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
സ്‌കൂള്‍ അധികൃതരില്‍ നിന്ന് ആവശ്യമായ കടലാസുകളും സര്‍ട്ടിഫിക്കറ്റുകളും കൈപ്പറ്റി പുതിയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേരത്തെ ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം ശരാശരി അഞ്ച് ശതമാനത്തിന്റെ വര്‍ധനവ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ അനുഭവപ്പെടുന്നുണ്ട്. അബുദാബിയില്‍ ഈ അധ്യയനവര്‍ഷം ആറ് പുതിയ സ്വകാര്യ സ്‌കൂളുകള്‍ തുറക്കുമെന്നും നാലെണ്ണം താല്‍ക്കാലികമായി അബുദാബി ഐലന്റിലെ ഗവണ്‍മെന്റ് കെട്ടിടത്തിലും പ്രവര്‍ത്തിക്കുമെന്ന് ഹമദ് അല്‍ ലാഹിരി അറിയിച്ചു.
പണി നടന്നുകൊണ്ടിരിക്കുന്ന സ്വന്തം കെട്ടിടം പൂര്‍ത്തിയാകുന്നതു വരെയാണ് ഈ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Latest