ടൈക്കൂണ്‍ തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിച്ചു

Posted on: July 10, 2013 6:34 pm | Last updated: July 10, 2013 at 6:34 pm

tycoonകോഴിക്കോട്: നൂറുക്കണക്കിന് നിക്ഷേപകര്‍ വലയിലാക്കപ്പെട്ട ടൈക്കൂണ്‍ തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 10 ഡയറക്ടര്‍മാരും 36 പ്രൊമോട്ടര്‍മാരും ഉള്‍പ്പെടെ അമ്പത് പേര്‍ക്കെതിരെയാണ് കുറ്റപത്രം. ക്രൈം ഡിറ്റാച്ച്‌മെന്റ് എസ് ഐ സദാനന്ദനാണ് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2009ല്‍ തുടങ്ങിയ ടൈക്കൂണ്‍ എംപയര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ സംസ്ഥാനത്തെ നിരവധി നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പത്ത് ശതമാനം തുക തുടര്‍ച്ചയായ 36 മാസങ്ങളില്‍ തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം.