പി.സി. ജോര്‍ജിന് പാര്‍ട്ടി വിലക്ക്:വിവാദ പ്രസ്താവനകള്‍ പാടില്ല

Posted on: July 10, 2013 11:03 am | Last updated: July 10, 2013 at 11:08 am

pc george

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന് വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ പാര്‍ട്ടി നിര്‍ദേശം.മുന്നണിക്ക് ദോഷകരമായി ബാധിക്കുന്ന പ്രസ്താവനകള്‍ പാടില്ല. കോണ്‍ഗ്രസിലെ പ്രശ്‌നം കോണ്‍ഗ്രസ് പരിഹരിക്കുമെന്നും കേരളാ കോണ്‍ഗ്രസ് പിസി ജോര്‍ജിനോട് നിര്‍ദേശിച്ചു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജിന്റെ പല പ്രസ്താവനകളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.ജോര്‍ജിന്റെ പ്രസ്താവനകള്‍ പലപ്പോഴും പ്രതിപക്ഷ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുകയും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളാ കോണ്‍ഗ്രസ് പിസി ജോര്‍ജിനോട് പരസ്യ പ്രസ്താവനയോട് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.