പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല; സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

Posted on: July 9, 2013 11:46 pm | Last updated: July 9, 2013 at 11:46 pm

തിരുവനന്തപുരം: ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും പി എസ് സി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും ഇന്റര്‍വ്യൂകളും യാതൊരു മാറ്റവും കൂടാതെ നടത്തുമെന്ന് പി എസ് സി ഓഫീസ് അറിയിച്ചു.

അതേസമയം കേരള, എം ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബുധനാഴ്ച നടത്താനിരുന്ന തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജിലെ പഞ്ചവത്സര എല്‍ എല്‍ ബി കോഴ്‌സിന്റെ പ്രവേശന പരീക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി. കേരള ഗവണ്‍മെന്റ്/സ്വാശ്രയ കോളജുകളിലെ ബി എസ് സി നഴ്‌സിംഗ്, ബി എസ് സി എം എല്‍ റ്റി, ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി എസ് സി എം ആര്‍ റ്റി, ബി എസ് സി(ഓപ്‌ടോമെട്രി), ബി പി റ്റി, ബി എ എസ് എല്‍ പി, ബി സി വി റ്റി, ബി ഫാം, ഡി ഫാം കോഴ്‌സുകള്‍ക്ക് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ശാരീരിക വൈകല്യമുള്ള സംവരണക്കാര്‍ക്കു തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ വെച്ചു ഇന്ന് നടത്താനിരുന്ന കൗണ്‍സലിംഗ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.