സോളാര്‍ തട്ടിപ്പ്: സഭയില്‍ പ്രതിപക്ഷ ബഹളം

Posted on: July 9, 2013 9:15 am | Last updated: July 9, 2013 at 9:15 am

niyamasabha_3_3തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ശ്രീധരന്‍ നായരുടെ വെലിപ്പെടുത്തലാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നലെയും സഭ സ്തംഭിച്ചിരുന്നു. അതേസമയം പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തില്‍ അക്രമം ഉണ്ടായാല്‍ തടയുന്നതിന് വേണ്ടി തിരുവനന്തപുരത്തും നിയമസഭാ പരിസരത്തും കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് പോലീസുകാരെ സ്ഥലത്ത് വിന്ന്യസിച്ചു.