ഖത്തര്‍ ഐ സി എഫിന് പുതിയ സാരഥികള്‍

Posted on: July 9, 2013 6:28 am | Last updated: July 9, 2013 at 8:28 am

ദോഹ: ഖത്തര്‍ ഐ സി എഫ് പുതിയ സാരഥികളായി പറവണ്ണ അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ (പ്രസി.), മേമു അബ്ദുല്‍ കരീം ഹാജി (ജന. സെക്ര.), കെ ബി അബ്ദുല്ല ഹാജി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
ഹസനിയ്യാ ഓഡിറ്റോറിയത്തില്‍ നടന്ന നാഷനല്‍ കൗണ്‍സിലില്‍ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈ. പ്രസിഡന്റ്: കുഞ്ഞബ്ദുല്ല കടമേരി, അസീസ് സഖാഫി പാലോളി, അഹ്മദ് സഖാഫി പേരാമ്പ്ര, സഈദലി സഖാഫി മുട്ടിപ്പാലം, അശ്‌റഫ് എ വി. ജോ. സെക്രട്ടറി: അബ്ദുസ്സലാം പുത്തനത്താണി, മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുല്ലത്വീഫ് സഖാഫി കോട്ടുമല, ബഷീര്‍ പുത്തൂപ്പാടം, അബ്ദുസ്സലാം പാപ്പിനിശ്ശേരി. കേന്ദ്ര കമ്മിറ്റി പ്രതിനിധി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. വി പി എം വില്യാപ്പള്ളി, കടവത്തൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ജമാല്‍ അസ്ഹരി, അശ്‌റഫ് സഖാഫി മായനാട് എന്നിവര്‍ സംസാരിച്ചു.