Connect with us

Malappuram

പെരിന്തല്‍മണ്ണ നഗരസഭയില്‍ പുതുക്കിയ വസ്തുനികുതി സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനം

Published

|

Last Updated

പെരിന്തല്‍മണ്ണ: സര്‍ക്കാരിറക്കിയ പുതിയ ചട്ടങ്ങള്‍ക്ക് വിധേയമായി വസ്തു നികുതി സ്വീകരിക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സില്‍ തീരുമാനം. വഴിസൗകര്യത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ധനവ് അഞ്ച് മീറ്ററോ അതില്‍ കൂടുതലോ വീതിയുള്ള റോഡില്‍ നിന്നും പ്രവേശമാര്‍ഗമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്.
ഒന്നര മീറ്റര്‍ കുറവുള്ള വഴിസൗകര്യത്തിന് പത്ത് ശതമാനവും പൊതുവഴി സൗകര്യത്തിന് 20 ശതമാനവും ഇളവ് വ്യവസ്ഥ ചെയ്തത്. സര്‍ക്കാര്‍ ഉത്തരവ് പ്പകാരം 2013 മുതല്‍ ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷക്കാലത്തേക്ക് പ്രാബല്യത്തില്‍ നികുതി പുനര്‍നിര്‍ണയം ചെയ്യുന്ന കാര്യവും അടിസ്ഥാന വസ്തുനികുതി നിരക്കുകളും റോഡുകളുടെ ക്ലാസിഫിക്കേഷനുകളും നിശ്ചയിക്കുന്നതിന് ഫിനാന്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭയില്‍ 30 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പത്ത് ശതമാനം സര്‍വീസ് ടാക്‌സ് ഈടാക്കുന്നതിനാല്‍ ടാക്‌സ് ഓണ്‍ലൈനിലേക്ക് പൂര്‍ണമായും മാറ്റാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. വാടകക്ക് കൊടുത്ത കെട്ടിടങ്ങള്‍ നികുതിയിനത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നത്ഉണ്ടാകില്ലെന്ന് നഗരസഭ സെക്രട്ടറി കൗണ്‍സിലില്‍ അറിയിച്ചു.
ഉറവിട മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി നഗരസഭ പരിധിക്കുള്ളില്‍ ബയോഗ്യാസ് പ്ലാന്റ് പൈപ്പ് കമ്പോസ്റ്റ് എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇഷ്ടമുള്ള മോഡലുകള്‍ തിരഞ്ഞെടുക്കുവാന്‍ ഗുണഭോക്താക്കള്‍ക്ക് നഗരസഭ അവസരമൊരുക്കുന്നു. 16,17,18 തീയതികളില്‍ ടൗണ്‍ഹാളില്‍ ആയിരിക്കും മോഡലുകള്‍ പ്രദര്‍ശിപ്പിക്കുക. ഉപഭോക്താവിന് കമ്പനി നിശ്ചയിച്ച വിലയില്‍ 75 ശതമാനം വരെ സബ്‌സിഡി നല്‍കാനും തീരുമാനിച്ചു. ബയോഗ്യാസ് പ്ലാന്റിനും പൈപ്പ് കമ്പോസ്റ്റിനും നഗരസഭ ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതായും സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
നഗരത്തിലെ പ്രധാന റോഡുകളില്‍ പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. 162000 രൂപയുടെ എസ്റ്റിമേറ്റിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരസഭയുടെ അധീനതയിലുള്ള റോഡുകള്‍ മഴ നിന്നതോടെ അറ്റകുറ്റപ്പണികള്‍ നടത്തും. ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.

Latest