സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം: 107 പോലീസുകാര്‍െക്കതിരെ കേസ്

Posted on: July 9, 2013 1:00 am | Last updated: July 9, 2013 at 1:00 am

policeതിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം നടത്തിയതിന് പോലീസ് സേനയില്‍ 107 പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എം ചന്ദ്രനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ബലാത്സംഗ കുറ്റങ്ങളില്‍ 12 പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 76 പോലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. യു ഡി എഫ് കക്ഷികള്‍ ഉള്‍പ്പെട്ട 423 കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി. കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 423 കേസുകള്‍ പിന്‍വലിക്കാന്‍ എന്‍ ഒ സി നല്‍കിയിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ പേരിലുള്ള മൂന്ന് കേസുകള്‍ ഉണ്ട്. രാഷ്ട്രീയ കാരണങ്ങളാലല്ലാത്ത 29 ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും. കോടിയേരി ബാലകൃഷ്ണനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം.