മഴക്കെടുതി ഫണ്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഒരു ലക്ഷം നല്‍കി

Posted on: July 9, 2013 12:22 am | Last updated: July 9, 2013 at 12:22 am

ഗൂഡല്ലൂര്‍: ഉത്തകാഖണ്ഡ് മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കുള്ള അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസിന്റെ ഫണ്ടിലേക്ക് നീലഗിരി ലോക്‌സഭാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി. ലോക്‌സഭാ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഊട്ടി ഡി സി സി ഓഫീസില്‍ നടന്ന പരിപാടിയില്‍ ലോക്‌സഭാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നവീന്‍ അധ്യക്ഷതവഹിച്ചു. ദുരിതബാധിതര്‍ക്കുള്ള നിധി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം ലിജു ഏറ്റുവാങ്ങി. അഖിലേന്ത്യാ സെക്രട്ടറി ലോകേഷ് നായക്, സംസ്ഥാന സെക്രട്ടറി അണയരസ്, ഡി സി സി പ്രസിഡന്റ് ഗണേഷന്‍, അനസ് എടാലത്ത്, മഞ്ചൂര്‍ നാഗരാജ്, അസ്ബക്ക്, ജഗദീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.