സാന്ത്വനം മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Posted on: July 8, 2013 8:37 am | Last updated: July 8, 2013 at 8:37 am

മലപ്പുറം: ജില്ലാ എസ് വൈ എസ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ജില്ലയിലെ സാന്ത്വനതീരങ്ങളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ഉമറുല്‍ ഫാറൂഖ് നിര്‍വഹിച്ചു.
മലപ്പുറത്ത് നടന്ന പരിപാടി എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി, സയ്യിദ് ഹബീബ്‌കോയതങ്ങള്‍, സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. പി എ മുഹമ്മദ്കുഞ്ഞി സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ജില്ലാ സെക്രട്ടറിമാരായ അലവി സഖാഫി കൊളത്തൂര്‍, അലവി പുതുപ്പറമ്പ് പ്രസംഗിച്ചു.
മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാന്ത്വനതീരം വഴി നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമായ വാട്ടര്‍ബെഡ്, എയര്‍ബെഡ്, വീല്‍ചെയര്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
സാന്ത്വനതീരങ്ങളുടെ കീഴില്‍ ആംബുലന്‍സ് സര്‍വീസ്, വളണ്ടിയര്‍സേന, സൗജന്യമരുന്ന് വിതരണം, ഭക്ഷണവിതരണം തുടങ്ങി നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. റമസാനില്‍ വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
സ്വാന്തനം സപ്ലിമെന്റ് പ്രകാശനം എസ് വൈ എസ് സംസ്ഥാന പ്രസി. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഡി എം ഒ ഉമറുല്‍ ഫാറൂഖിന് നല്‍കി പ്രകാശനം ചെയ്തു.