സൈനുദ്ദീന്‍ മഖ്ദൂം; ചരിത്രപഠന സെമിനാര്‍

Posted on: July 7, 2013 7:14 am | Last updated: July 7, 2013 at 7:14 am

തിരൂര്‍: അധിനിവേശത്തിനെതിരെ പൊതുസമൂഹത്തെ അണിനിരത്തുന്നതില്‍ സൈനുദ്ദീന്‍ മഖ്ദൂം വിജയിച്ചിരുന്നുവെന്ന് പ്രമുഖ ചരിത്രകാരന്‍ ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു. ചമ്രവട്ടം മദാറുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടന്ന ചരിത്രപഠന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവലം മതപഠന രംഗത്ത് സജീവമാകുന്നതിന് പകരം സമൂഹത്തിന്റെ സര്‍വ മേഖലകളിലും തിളങ്ങാന്‍ മഖ്ദൂമിനായി എന്നും പുരോഗതി കാംക്ഷിക്കുന്ന സമൂഹം ചരിത്രപഠനം തപസ്യയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി. ഡോ. കെ ടി ജലീല്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. കാസിം കോയ പൊന്നാനി, സൈദ് മുഹമ്മദ് തങ്ങള്‍, അബ്ദുസ്സമദ് മുട്ടനൂര്‍, ശക്കീര്‍ നാളിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.