കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

Posted on: July 6, 2013 6:48 pm | Last updated: July 6, 2013 at 6:48 pm

28mpm-Calicut_Univ_1068510e (1)കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. എസ് എഫ് ഐക്ക് കനത്ത തിരിച്ചടി നല്‍കി 11 വര്‍ഷത്തിനു ശേഷം സര്‍വകലാശാല ഭരണം കെ എസ് യു-എം എസ് എഫ് സഖ്യം പിടിച്ചെടുത്ത തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനത്തിന് പൂര്‍ത്തിയായതോടെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയുണ്ടായ കല്ലേറില്‍ മലപ്പുറം എസ് ഐ മജീദിന് പരുക്കേറ്റു.

കെ എസ് യു-എം എസ് എഫ് പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. തുടന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. എന്നിട്ടും സംഘര്‍ഷം തുടര്‍ന്നതോടെ ഗ്രനേഡും പ്രയോഗിച്ചു.