നിയമസഭാ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസില്‍ അഴിച്ചുപണി: കെ.മുരളീധരന്‍

Posted on: July 6, 2013 12:14 pm | Last updated: July 7, 2013 at 8:47 am

K.MURALEEDHARANകൊച്ചി: നിയമസഭാ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിമാരുടെ അര്‍ദ്ധ രാത്രിയിലെ ഫോണ്‍വിളിയില്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ പറഞ്ഞു. അതിനിടെ സോളാര്‍ തട്ടിപ്പ കേസില്‍ ശാലുമേനോന് വിഐപി പരിഗണന നല്‍കിയത് അന്വേഷിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ ആവശ്യപ്പെട്ടു.ഉന്നതതല അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.