സാന്ത്വനതീരം പദ്ധതി പ്രഖ്യാപിച്ചു

Posted on: July 6, 2013 6:00 am | Last updated: July 6, 2013 at 8:56 am

തിരൂരങ്ങാടി: എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി താലൂക്കാശുപത്രി ആസ്ഥാനമാക്കി തുടങ്ങുന്ന സാന്ത്വനംതീരം പദ്ധതിയുടെ പ്രഖ്യാപനംനടത്തി.
തിരൂരങ്ങാടി, കോട്ടക്കല്‍, വേങ്ങര, തേഞ്ഞിപ്പലം സോണുകളില്‍നിന്ന് തെരെഞ്ഞടുക്കപ്പെട്ട വളണ്ടിയര്‍മാരുടെ സേവനം തീലൂക്കാശുപത്രിയില്‍ ഒരുക്കും. പരിപാടിയുടെ ഭാഗമായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമയാത്ര സംഘടിപ്പിക്കും. യാത്രയില്‍ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ രോഗ പ്രതിരോധ ക്ലാസുകള്‍ നടത്തും. ചെമ്മാട് സുന്നി മദ്‌റസയില്‍ നടന്ന പ്രഖ്യാപന സംഗമം അബ്ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ്ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രഖ്യാപനം നടത്തി. മൊയ്തീന്‍ മാസ്റ്റര്‍ കണ്ണമംഗലം വിടി ഹമീദ് ഹാജി, സി എച്ച് മുജീബ്, സയ്യിദ് ശാഹുല്‍ഹമീദ് ജിഫ്രി പ്രസംഗിച്ചു.
സാന്ത്വനംതീരം സമിതിഭാരവാഹികളായി അബ്ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി(ചെയര്‍മാന്‍) കെ പി ഇമ്പിച്ചിക്കോയ തങ്ങള്‍ ശറഫുദ്ദീന്‍ സഖാഫി കുറ്റിപ്പുറം (വൈസ് ചെയയര്‍മാന്‍) സി എച്ച് മുജീബ്(കണ്‍വീനര്‍)ഡോ. കെ ഫള്ല്‍ (ജോ. കണ്‍വീനര്‍) ഇ മുഹമ്മദലി സഖാഫി (ട്രഷറര്‍) അബ്ദുറഹീം കക്കാട്(കോ-ഓഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.