ത്രിരാഷ്ട്ര പരമ്പര: ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

Posted on: July 6, 2013 7:54 am | Last updated: July 6, 2013 at 7:59 am

india-wonപോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആതിഥേയരായ വെസ്റ്റന്‍ഡീസിനെ 102 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.  102 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദമാച്ച്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലി(102),ഓപ്പണര്‍ ശിഖര്‍ ധവാന്റെയും(69) ബാറ്റിംഗ് മികവില്‍ 311 റണ്‍സ് അടിച്ച് കൂട്ടി.  മഴയെ തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ വിജയ ലക്ഷ്യം 39 ഓവറില്‍ 274 റണ്‍സായി. പക്ഷേ 34 ഓവറില്‍ 171 റണ്‍സിന് മുഴുവന്‍ പേരും പുറത്താവുകയായിരുന്നു.ഇന്ത്യക്കു വേണ്ടി ദിനേശ് കാര്‍ത്തിക്(10) റെയ്‌ന(6)മുരളി വിജയ്(27) റണ്‍സും നേടി. 83 പന്തില്‍ 13 ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കമാണ് കോഹ്ലി 102 റണ്‍സ് നേടിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് വേണ്ടി റോച്ചിന്‍(34)ജോണ്‍സ് ചാള്‍സ്(45)ഉം മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവും ഭുവനേഷ്വറും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.ഇശ്ാന്ത് ശര്‍മ്മയും ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. ആദ് രണ്ട് മല്‍സരങ്ങളില്‍ വിന്‍ഡീസിനോടും ശ്രീലങ്കയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.