Connect with us

Ongoing News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ജമ്മു-കാശ്മീര്‍ താരം

Published

|

Last Updated

 

parvesh rasoolമുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ചരിത്രത്തിലാദ്യമായി ജമ്മു-കാശ്മീര്‍ താരം ടീമിലിടം പിടിച്ചു. സ്പിന്നര്‍ പര്‍വേസ് റസൂലിനാണ് ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ദേശീയ ടീമിലേക്ക് വിളി വന്നത്. മൊഹിത് ശര്‍മയാണ് മറ്റൊരു പുതുമുഖം. ജൂലൈ-ആഗസ്റ്റിലായി നടക്കുന്ന പര്യടനത്തില്‍ പരിക്കിന്റെ അലട്ടലുള്ള മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം അനുവദിച്ചു. രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നീ മുന്‍നിര ബൗളര്‍മാക്കും വിശ്രമം അനുവദിച്ചു. വിരാട് കോഹ്‌ലിയാണ് ടീം ക്യാപ്റ്റന്‍. അഞ്ച് ഏകദിന മത്സരങ്ങളടങ്ങുന്നതാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം.

ചേതേശ്വര്‍ പുജാര, ജയ്‌ദേവ് ഉനാകത്, അജിങ്ക്യ രഹാനെ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഓപണിംഗ് ബാറ്റ്‌സ്മാന്‍ മുരളി വിജയിനെ ഒഴിവാക്കി. എന്നാല്‍, ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ എ ടീമുകള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ ടീമില്‍ മുരളി വിജയ് ഇടം നേടി. ചേതേശ്വര്‍ പുജാരയാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍. ഈ മാസം എട്ട് മുതല്‍ പതിനാല് വരെയാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റ്.

സിംബാബ്‌വെ പര്യടനത്തിനുള്ള സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്ക്, ചേതേശ്വര്‍ പുജാര, സുരേഷ് റെയ്‌ന, അംബാട്ടി റായുഡു, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, മുഹമ്മദ് ഷമി, വിനയ് കുമാര്‍, ജയ്‌ദേവ് ഉനാകത്, മൊഹിത് ശര്‍മ.
ഇന്ത്യ എ ടീം: ചേതേശ്വര്‍ പുജാര (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, അംബാട്ടി റായുഡു, ദിനേശ് കാര്‍ത്തിക്ക്, അജിങ്ക്യ രഹാനെ, വൃഥിമാന്‍ സാഹ, പര്‍വേസ്, റസൂല്‍, ഷഹ്ബാസ് നദീം, മുഹമ്മദ് ഷമി, സ്റ്റുവര്‍ട് ബിന്നി, ഈശ്വര്‍ ചാന്ദ് പാണ്‌ഡെ, ജയ്ദവേ ഉനാകത്, സിദ്ധാര്‍ഥ് കൗള്‍.

 

---- facebook comment plugin here -----

Latest