തെറ്റയില്‍ കേസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന് ഹൈക്കോടതി

Posted on: July 5, 2013 4:01 pm | Last updated: July 5, 2013 at 5:43 pm

jose-thettayil1കൊച്ചി: ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ് അസാധാരണമാണെന്ന് ഹൈക്കോടതി. ബലാത്സംഗം നടന്നിട്ടില്ലെന്നും ദൃശ്യങ്ങള്‍ ബോധപൂര്‍വം പുറത്തുവിട്ടതാണെന്നും തെറ്റയിലിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി നിഷ്‌കളങ്കയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് തെറ്റയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവയൊണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി.

ബലാത്സംഗം നടന്നിട്ടില്ലെന്നും പോലീസ് തന്നെ പീഡിപ്പിക്കുകയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്. നീലചിത്രം എടുത്തതിനെതിരെ യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്നും തെറ്റയില്‍ ഹരജിയില്‍ പറഞ്ഞിരുന്നു.