മുന്നണി ബന്ധത്തില്‍ എല്ലാവരും നിയന്ത്രണം പാലിക്കണമെന്ന് മുരളീധരന്‍

Posted on: July 5, 2013 11:54 am | Last updated: July 5, 2013 at 12:15 pm

muraleedaran

ന്യൂഡല്‍ഹി: മുന്നണി ബന്ധത്തില്‍ എല്ലാവരും നിയന്ത്രണം പാലിക്കണമെന്ന് കെ മുരളീധരന്‍. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയും കോണ്‍ഗ്രസും ഒരുമിച്ച് കൊണ്ടുപോവണമെന്നാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചത്. സോളാര്‍, ലീഗ് വിഷയങ്ങളില്‍ ഹൈക്കമാന്റ് ഇടപെടും. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോഴേക്കും ഇട്ടെറിഞ്ഞ് പോകാവുന്നതല്ല മുന്നണി ബന്ധം.

ഇങ്ങനെ മുന്നോട്ട് പോവാനാവില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വരെ തമ്മിലടിച്ച് തെരഞ്ഞെടുപ്പിന്റെ അന്ന് ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ല. ദൃശ്യമാധ്യമങ്ങള്‍ സജീവമായതിനാല്‍ സംയമനം പാലിക്കലാണ് എല്ലാവര്‍ക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.