വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിനും എതിര്‍പ്പ്

Posted on: July 5, 2013 10:19 am | Last updated: July 5, 2013 at 12:04 pm

retail marcketന്യൂഡല്‍ഹി: വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എതിര്‍പ്പ്. ടെലികോം, വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപമനുവദിക്കുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. ടെലികോം, വ്യോമയാനം, പ്രിതിരോധം, വാര്‍ത്താവിനിമയം തുടങ്ങിയ വകുപ്പുകള്‍ക്കും വിദേശ നിക്ഷേപത്തില്‍ അതൃപ്തിയുണ്ട്. വകുപ്പുകള്‍ എതിര്‍പ്പ് ഇന്ന് വാണിജ്യ മന്ത്രാലയത്തെ അറിയിക്കും.

നിക്ഷേപ പരിധി ഉയര്‍ത്തുന്നതില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി നേരത്തെ എതിര്‍പ്പ് പ്രകിടിപ്പിച്ചിരുന്നു. സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് വിദേശ നിക്ഷപമുയര്‍ത്താനുള്ള നീക്കം.