Connect with us

Palakkad

ജില്ലയിലെ അണക്കെട്ടുകള്‍ ജലസമൃദ്ധം

Published

|

Last Updated

പാലക്കാട്: കനത്തു പെയ്യുന്ന കാലവര്‍ഷത്തില്‍ ഇക്കുറി ജില്ലയിലെ അണക്കെട്ടുകള്‍ പതിവിലും നേരത്തേ ജലസമൃദ്ധമായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എല്ലാ അണക്കെട്ടുകളിലും ജനവിതാനം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. മംഗലംഡാമില്‍ ജലനിരപ്പ് പരമാവധിയിലെത്തിയതോടെ ആറ്ഷട്ടറുകള്‍ തുറന്നു.

77.88 മീറ്ററാണ് പരമാവധി സംഭരണശേഷി. 77. 3 മീറ്ററാണ് കഴിഞ്ഞദിവസത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 70. 1 മീറ്ററായിരുന്നു. വാളയാര്‍ഡാമില്‍ ജലനിരപ്പ് 194. 45 മീറ്ററായി ഉയര്‍ന്നു.
203 മീറ്ററാണ് ഇവിടത്തെ പരമാവധി സംഭരണശേഷി. മീങ്കരയില്‍ 149. 78 മീറ്ററായും ചുള്ളിയാര്‍ഡാമില്‍ 145. 24 മീറ്ററായും ജലനിരപ്പ് ഉയര്‍ന്നു. 156. 36 മീറ്റര്‍, 154. 08 മീറ്റര്‍ എന്നിങ്ങനെയാണ് ഇവിടങ്ങളിലെ പരമാവധി സംഭരണശേഷി. 108.20മീറ്റര്‍ സംഭരണശേഷിയുള്ള പോത്തുണ്ടിയില്‍ ഇപ്പോള്‍ 99. 97 മീറ്റര്‍ വെള്ളമുണ്ട്. മഴ തുടങ്ങുന്നതിനുമുമ്പ് 92. 65 മീറ്ററായിരുന്നു.
കാഞ്ഞിരപ്പുഴയില്‍ 91. 5 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 86. 15 മീറ്ററായിരുന്നു. 97.50 മീറ്ററാണ് പരമാവധി സംഭരണശേഷി. മലമ്പുഴയില്‍ 106. 74 മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. ഇവിടെ 115.06 മീറ്ററാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ വര്‍ഷം നിറയാതെ പോയ ഷോളയാര്‍ അണക്കെട്ട് ഇക്കുറി നിറഞ്ഞു. 20 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇതേപോലെ അണക്കെട്ട് നിറഞ്ഞത്.
ഇപ്പോള്‍ 161. 50 അടിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ അധികജലം പറമ്പിക്കുളത്തേക്ക് തിരിച്ചുവിടുകയാണ്. 1328 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും പോയിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം മാനാമ്പള്ളിയിലും ഷോളയാറിലും പവര്‍ ഹൗസുകളില്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നു.

Latest