നിസാന്‍ മൈക്ര ആക്ടീവ് ഇന്ത്യന്‍ വിപണിയിലെത്തി

Posted on: July 4, 2013 7:58 pm | Last updated: July 4, 2013 at 7:58 pm

micra active

മുംബൈ: നിസാന്‍ മൈക്രയുടെ പുതിയ മോഡലായ മൈക്ര ആക്ടീവ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നര ലക്ഷം രൂപയാണ് മുംബൈയിലെ എക്‌സ് ഷോറൂം വില. 1.2 പെട്രോള്‍ എന്‍ജിന്‍, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, 19.3 കിലോമീറ്റര്‍ മൈലേജ് തുടങ്ങിയവാണ് പ്രത്യേകതകള്‍.

മൈക്രയുടെ നിലവിലുള്ള മോഡലിനേക്കാള്‍ കുറഞ്ഞ വിലക്കാണ് മൈക്ര ആക്ടീവ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ പെട്രോള്‍ വേരിയന്റിന് 4.8 മുതല്‍ 6.4 ലക്ഷം രൂപ വരെയാണ് വില. ഡീസലിന് 5.9 ലക്ഷം മുതല്‍ 7.1 ലക്ഷം രൂപ വരെയാണ് വില.