ശാലു മേനോനെതിരെ പോലീസ് കേസെടുത്തു

Posted on: July 4, 2013 8:00 pm | Last updated: July 5, 2013 at 4:40 pm

shaluതൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ സിനിമാ, സീരിയല്‍ നടി ശാലു മേനോനെതിരെ പോലീസ് കേസെടുത്തു. ശാലുവിനെതിെര കേസെടുക്കാന്‍ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ജോസഫ് എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ജഡ്ജി കെ പി അനില്‍ കുമാറിന്റെ നടപടി. ഇതനുസരിച്ച് തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസ് ഫയല്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.