മുന്‍ എംഎല്‍എ തെങ്ങമം ബാലകൃഷ്ണന്‍ അന്തരിച്ചു

Posted on: July 3, 2013 6:46 pm | Last updated: July 3, 2013 at 10:48 pm
SHARE

THENGAMAM BALAKRISHNANകൊല്ലം: സിപിഐ നേതാവും മുന്‍ എംഎല്‍എയും ജനയുഗം പത്രത്തിന്റെ മുന്‍ പത്രാധിപരുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്‍ (88) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലത്തെ വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു.

നാലാം കേരള നിയമസഭയില്‍ അടൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അദ്ദേഹം. പിഎസ്‌സി അംഗമായിരുന്ന തെങ്ങമം നിരവധി സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളുടെ അമരത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍മ്മലയാണ് ഭാര്യ. മക്കള്‍: കരീന (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ), സോണി (സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗം), കവിത (എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍).

LEAVE A REPLY

Please enter your comment!
Please enter your name here