അഞ്ച് മിനിറ്റില്‍ 12 നിയമലംഘനങ്ങള്‍; വാഹനം പിടിച്ചെടുത്തു

Posted on: July 3, 2013 10:00 pm | Last updated: July 3, 2013 at 10:23 pm

ദുബൈ: അഞ്ചു മിനിറ്റിനുള്ളില്‍ ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയ സ്വദേശി യുവാവ് പോലീസ് പിടിയിലായി. ഇയാളുടെ ലാന്റ് ക്രൂസര്‍ കാര്‍ പോലീസ് പിടിച്ചെടുത്തു.
എതിര്‍ദിശയിലേക്ക് അതിവേഗതയിലും രാത്രി സമയത്ത് ലൈറ്റിടാതെയുമുള്ള അപകടകരമായ ഡ്രൈവിംഗ്, 80 കിലോമീറ്റര്‍ വേഗതയില്‍ മാത്രം വാഹനം ഓടിക്കേണ്ട നിരത്തില്‍ സിഗ്നല്‍ ചുവപ്പാണെങ്കില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കല്‍, പിന്തുടര്‍ന്ന പോലീസ് പട്രോള്‍ വാഹനത്തെ അപകടപ്പെടുത്താന്‍ ശ്രമിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് സ്വദേശി യുവാവിന്റെ പേരിലുള്ളത്. നിയമത്തിനു മുമ്പില്‍ ഹാജരാക്കിയ യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സും പോലീസ് തടഞ്ഞുവെച്ചിട്ടുണ്ട്.