ഫിറോസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Posted on: July 3, 2013 6:11 pm | Last updated: July 3, 2013 at 8:14 pm

firozതിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഫിറോസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനിരിക്കെയാണ് പോലീസിന്റെ നടപടി. നേരത്തെ ഫിറോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഫിറോസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.