എസ് വൈ എസ് എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

Posted on: July 3, 2013 12:59 pm | Last updated: July 3, 2013 at 12:59 pm

കുന്ദമംഗലം: സര്‍ക്കിള്‍ എസ് വൈ എസ് എക്‌സിക്യൂട്ടീവ് ക്യാമ്പ് പതിമംഗലം സി എം വി സുന്നി മദ്‌റസയില്‍ നടന്നു. സര്‍ക്കിള്‍എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്ല സഖാഫിയുടെ അധ്യക്ഷതയില്‍ അഷ്‌റഫ് സഖാഫി പതിമംഗലം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി വള്ളിയാട്. ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, അഷ്‌റഫ് സഖാഫി പടനിലം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
സോണ്‍ നേതാക്കള്‍ക്ക് ഉപഹാരം നല്‍കി. ഇസ്മാഈല്‍ സഖാഫി പെരുമണ്ണ, അബ്ദുല്ല മൗലവി മുന്നൂര്‍, സ്വലാഹുദ്ദീന്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, നൗഫല്‍ മുസ്‌ലിയാര്‍ കളരിക്കണ്ടി, അബ്ദുര്‍റഹ്മാന്‍ സഖാഫി പടനിലം. യു അബ്ദു പതിമംഗലം സംസാരിച്ചു.