ഇന്ത്യ വീണ്ടും തോറ്റു; ഇത്തവണ 161 റണ്‍സിന്

Posted on: July 3, 2013 8:42 am | Last updated: July 3, 2013 at 8:42 am

tharangaകിങ്‌സ്റ്റണ്‍: ചാമ്പ്യന്‍സ് ലീഗിലെ കിരീട നേട്ടത്തിന് ശേഷം വെസ്റ്റിന്റീസില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യ തോല്‍വി തുടരുന്നു. തങ്ങളുടെ രണ്ടാം മത്സരത്തില്‍ 161 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയോട് തോറ്റത്. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ മാര്‍ജിനിലുള്ള തോല്‍വിയാണിത്. ഇന്ത്യയുടെ ഫൈനല്‍ സാധ്യത ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പരുക്കേറ്റ നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ ധോണിക്ക് പകരം വീരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്.
ആദ്യ മത്സരത്തില്‍ വെസ്റ്റിന്റീസിനോടായിരുന്നു ഇന്ത്യയുടെ ആദ്യ തോല്‍വി.
ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോഴും മുടന്തുകയാണെന്ന് തെളിയിക്കുന്ന മത്സരമായിരുന്നു ഇന്നലെ നടന്നത്.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരന്നു. ക്യാപ്റ്റന്റെ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു ശ്രീലങ്കയുടെ പ്രകടനം. ഓപണര്‍മാരായ ജയവര്‍ധനയുടെയും (107) ഉപുല്‍ തരംഗയുടെയും (174) പ്രകടനത്തിന്റെ സഹായത്താല്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 44.5 ഓവറില്‍ 187 റണ്‍സിന് എല്ലാവരും പുറത്തായി. അഅഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ പത്തിന് താഴെ റണ്‍സെടുത്ത് പുറത്തായത് ഇന്ത്യക്ക് ഏറെ നാണക്കേടുണ്ടാക്കുന്നതാണ്. 49 റണ്‍സെടുത്ത ജദേജയും 33 റണ്‍സെടുത്ത റെയ്‌നയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ശ്രീലങ്കക്കുവേണ്ടി ഹെറാത്ത് മൂന്നും സേനാനായകെ, മലിംഗ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.