Kerala
പരിഹരിക്കാന്‍ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം:അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും പരിഹരിക്കാനുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി.നാലാം തീയ്യതിയിലെ പാര്‍ട്ടി യോഗത്തിന് ശേഷം കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാകും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ലീഗ് നേതാക്കളുടെ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.മുസ്ലിം ലീഗുമായുള്ള ബന്ധം ബാധ്യതയാകുമെന്ന ചെന്നിത്തലയുടെ പ്രസ്താവനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. പിന്നീട് ചെന്നിത്തലയെ അനുകൂലിച്ച് ആര്യാടന്‍ മുഹമ്മദും, കെ.മുരളീധരനും എത്തിയതോടെ കോണ്‍ഗ്രസ്‌ലീഗ് ഭിന്നത രൂക്ഷമാകുകയായിരുന്നു. അതേ സമയം മുസ്ലിം ലീഗില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി







