രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി ചര്‍ച്ച തുടങ്ങി

Posted on: July 2, 2013 7:34 pm | Last updated: July 2, 2013 at 7:35 pm

ramesh chennithalaതിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി ചര്‍ച്ച തുടങ്ങി. പികെ കുഞ്ഞാലിക്കുട്ടി,കെപിഎ മജീദ്,ഉമ്മന്‍ചാണ്ടി,പിപി തങ്കച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് ചര്‍ച്ച നടത്തുന്നത്. മുസ്ലിം ലീഗുമായുള്ള ബന്ധം ബാധ്യതയാകുമെന്ന ചെന്നിത്തലയുടെ പ്രസ്താവനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. പിന്നീട് ചെന്നിത്തലയെ അനുകൂലിച്ച് ആര്യാടന്‍ മുഹമ്മദും, കെ.മുരളീധരനും എത്തിയതോടെ കോണ്‍ഗ്രസ്-ലീഗ് ഭിന്നത രൂക്ഷമാകുകയായിരുന്നു. അതേ സമയം മുസ്ലിം ലീഗില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.