നിതാഖാത്ത് സമയ പരിധി നവംബര്‍ മൂന്ന് വരെ നീട്ടി

Posted on: July 2, 2013 9:38 am | Last updated: July 3, 2013 at 8:50 pm

NITAQATറിയാദ്: നിതാഖാത്ത് സമയ പരിധി നീട്ടാന്‍ സൗദി രാജാവ് ഉത്തരവിട്ടു. നവംബര്‍ മൂന്ന് വരെയാണ് കാലാവധി നീട്ടിയത്. സഊദി തൊഴില്‍ മന്ത്രാലയം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 30 ലക്ഷം പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നതാണ് പുതിയ ഉത്തരവ്.

നിതാഖാത്ത് സമയ പരിധി നാളെ അവസാനിക്കാനിരിക്കെ സമയ പരിധി നീട്ടണമെന്ന് സൗദി തൊഴില്‍ മന്ത്രാലയവും, തൊഴില്‍ മന്ത്രാലയവും വിവിധ രാജ്യങ്ങളും രാജാവിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സമയപരിധി നീട്ടിയതോടെ പ്രവാസികള്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമാനുസൃതമാക്കാന്‍ നാല് മാസം കൂടി സമയം ലഭിക്കും. പുതിയ സമയപരിധിക്കുള്ളില്‍ അപേക്ഷകരായ വിദേശികളുടെ രേഖകള്‍ ശരിയാക്കാന്‍ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷവും നിയമം ലംഘിച്ച് തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കും നിര്‍ദേശമുണ്ട്.

നിതാഖാത്ത് നിയമം കര്‍ശനമാക്കിയതിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 ലക്ഷത്തോളം പേര്‍ രേഖകള്‍ നിയമാനുസൃതമാക്കുകയോ രാജ്യം വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.