ധോണിക്ക് പരിക്ക്: ഇന്ത്യന്‍ ടീമിനെ കോഹ്‌ലി നയിക്കും

Posted on: July 1, 2013 11:10 pm | Last updated: July 1, 2013 at 11:10 pm

virad kohliകിംഗ്സ്റ്റണ്‍:ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ വിരാട് കൊഹ്‌ലി നയിക്കും. പരിക്കേറ്റതിനെ തുടര്‍ന്ന് ധോണിയെ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനാലാണ് ഉപനായകനായിരുന്ന കൊഹ്‌ലിക്ക് സ്ഥാനക്കയറ്റം കിട്ടിയത്. ധോണിയുടെ പകരക്കാരനായി അമ്പാട്ടി റായിഡുവിനെ ടീമിലെത്തും. വിന്‍ഡീസിനെതിരേ ആദ്യ മത്സരത്തില്‍ ബാറ്റിംഗിനിടെയാണ് ധോണിക്ക് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്.ധോണി ഇന്നു തന്നെ നാട്ടിലേക്ക് മടങ്ങും.