കാട്ടുതീ: അമേരിക്കയില്‍ 19 ആഗ്‌നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

Posted on: July 1, 2013 7:20 pm | Last updated: July 1, 2013 at 7:20 pm

അരിസോണ: അമേരിക്കയിലെ അരിസോണയിലുണ്ടായ കാട്ടുതീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ 19 അഗ്‌നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. അരിസോണ വന മേഖലയില്‍ നിന്നും യാര്‍നെല്‍ നഗരത്തിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്‌നിശമനസേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് അരിസോണ വനപ്രദേശത്ത് തീ പടര്‍ന്നത്. പ്രദേശത്തെ അഞ്ഞൂറോളം വീടുകള്‍ ഇതുവരെ നശിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി ജീവന്‍ കളഞ്ഞ അഗ്‌നിശമന സേനാംഗങ്ങള്‍ ധീരന്മാരാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.