Connect with us

Kerala

കെ പി എ മജീദ് ദിവസ വേതനക്കാരനെന്ന് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. ദിവസ വേതനക്കാര്‍ക്ക് മറുപടി പറയാന്‍ താനില്ല. ലീഗിനെ ആരും കൊട്ടിയിട്ടില്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാമെന്നും മുരളി പറഞ്ഞു.

അതിനിടെ മുരളീധരന്‍ നാളെ നടത്താനിരുന്ന ഡല്‍ഹി യാത്ര മാറ്റിവെച്ചു. വിവാദങ്ങള്‍ ഒഴിവാക്കാനാണ് തന്റെ യാത്ര മാറ്റിവെച്ചതെന്ന് മുരളി വിശദീകരിച്ചു.

 

Latest