കെ. മുരളീധരന്‍ ഡല്‍ഹിയിലേക്ക്; സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും

Posted on: July 1, 2013 5:27 pm | Last updated: July 1, 2013 at 5:27 pm

K.MURALEEDHARANതിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് സജീവമാകുകയും കോണ്‍ഗ്രസ്-ലീഗ് ബന്ധം കലുഷിതമാവുകയും ചെയ്യുന്നതിനിടെ കെ. മുരളീധരന്‍ എംഎല്‍എ ഡല്‍ഹിയിലേക്ക്. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുന്ന മുരളീധരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പൊതു രാഷ്ട്രീയ സാഹചര്യവും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും മുരളീധരന്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കോഴിക്കോട്ടു വച്ച് ലീഗിനെതിരേ പരാമര്‍ശം നടത്തിയപ്പോള്‍ മുരളീധരന്‍ അടക്കമുള്ളവര്‍ പിന്തുണച്ചു രംഗത്തുവന്നിരുന്നു. രമേശ് പരാമര്‍ശം പിന്‍വലിച്ചെങ്കിലും മുരളി ഉറച്ചു നില്‍ക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് മുരളീധരന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വം അംഗീകരിച്ച് ഐ ഗ്രൂപ്പിലേക്ക് മടങ്ങിയത്.