ഇസ്രത്ത് ജഹാന്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് വധഭീഷണി

Posted on: July 1, 2013 9:37 am | Last updated: July 1, 2013 at 9:40 am

israth jahan

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥന് വധഭീഷണി. സി ബി ഐ എസ് പി സതീശ് തംഗഡ്ജിനാണ് വധഭീഷണി. ഇതോടെ ഉദ്യോഗസ്ഥന്റെ സുരക്ഷ കൂട്ടണമെന്ന് സി ബി ഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഇസ്രത്ത് ജഹാന്‍ വധിക്കപ്പെട്ടത് മോഡിയുടെയും അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അറിവോടെയാണ് എന്ന് കഴിഞ്ഞദിവസം സി ബി ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.