മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനത്തെ കുറിച്ച് സിബിഐ അന്വേഷിക്കും

Posted on: June 27, 2013 11:50 am | Last updated: June 27, 2013 at 12:12 pm
SHARE

മലപ്പുറം:മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ നിയമനത്തെ കുറിച്ച് സിബിഐ അന്വേഷിക്കും.അബ്ദുല്‍ റഷീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് സിബിഐ നിര്‍ദേശം നല്‍കി.രണ്ട് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയിട്ടുണ്ട്.ലീഗ് നോമിനിയാണ് അബ്ദുല്‍ റഷീദെന്ന് ഇന്നലെ വിഎസ് അച്ചുതാനന്ദന്‍ ആരോപിച്ചിരുന്നു.