ഹിന്ദുസ്ഥാന്‍ പെട്രോളിയം: ടാങ്കര്‍ ലോറികള്‍ ജൂലൈ ഒന്ന് മുതല്‍ സമരത്തിന്

Posted on: June 25, 2013 6:00 am | Last updated: June 24, 2013 at 11:35 pm
SHARE

കൊച്ചി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡി(എച്ച് പി സി എല്‍)ലെ ടാങ്കര്‍ ലോറി ഉടമകള്‍ ജൂലൈ ഒന്ന് മുതല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് നിര്‍ത്തിവെക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. എച്ച് പി സി എല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്റ്റ് കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിട്ടും മൂന്ന് വര്‍ഷം പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ട് അതേ നിരക്കില്‍ തന്നെ ആറ് മാസം കൂടി നീട്ടാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമരം. 

പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. എണ്ണക്ക് വില കൂടുമ്പോള്‍ തങ്ങള്‍ക്ക് മൂന്ന് മാസം കഴിയുമ്പോഴാണ് തുക കൂട്ടി ലഭിക്കുന്നതെങ്കിലും ലോഡ് കൊണ്ടുപോകുമ്പോള്‍ വാഹനത്തിന് ഡീസല്‍ അടിക്കാന്‍ കൂട്ടിയ നിരക്ക് തന്നെ നല്‍കണം. ഇത് തങ്ങളുടെ കൈയില്‍ നിന്നാണ് നല്‍കുന്നത്. അതിനാല്‍ വില കൂട്ടുന്ന അന്നുമുതല്‍ തുക കൂട്ടി നല്‍കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.