ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ദുബൈ ഗ്രാന്‍ഡ് മുഫ്തി

Posted on: June 24, 2013 10:03 pm | Last updated: June 24, 2013 at 10:03 pm

ദുബൈ: ശഅ്ബാന്‍ 15ന്റെ പകല്‍ നോമ്പ് അനുഷ്ടിക്കല്‍ സുന്നത്താണെന്ന് ദുബൈ മതകാര്യ വകുപ്പ് ഫത്‌വ വിഭാഗം തലവന്‍ ഡോ. അഹ്്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്.

യു എ ഇയിലെ ഒരു പ്രമുഖ അറബി പത്രത്തില്‍ പ്രസിദ്ധീകരിച്ച ശഅ്ബാന്‍ 15ന്റെ മഹത്വങ്ങള്‍ പറയുന്ന ലേഖനത്തിലാണ് പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. പ്രസ്തുത രാത്രിയിലെ പ്രാര്‍ഥനകള്‍ക്കും മറ്റു ആരാധന കര്‍മങ്ങള്‍ക്കും ധാരാളം പ്രത്യേകതകളുണ്ടെന്ന് പ്രമാണങ്ങളുദ്ധരിച്ച് ഡോ. അഹ്്മദ് അല്‍ ഹദ്ദാദ് സമര്‍ഥിച്ചു.