പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച്ച: ഉദ്യോഗസ്ഥന്‍മാരോട് വിശദീകരണം തേടി

Posted on: June 20, 2013 9:50 pm | Last updated: June 20, 2013 at 9:50 pm
SHARE

pathmanabha swami templeതിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച്ച സംബന്ധിച്ച് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍മാരോട് വിശദീകരണം തേടി. ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിശദീകരണം തേടിയത്.

ക്ഷേത്രത്തിനടുത്തുള്ള ഗ്യാസ് ഏജന്‍സിയില്‍ മോഷണം നടത്തിയ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ക്ഷേത്രത്തിനകത്തേക്ക് കയറുകയായിരുന്നു. പിന്നാലെ വന്നവര്‍ യുവാവ് കയറിയത് കണ്ട് ബഹളം വെച്ചപ്പോള്‍ ക്ഷേത്ര ജീവനക്കാരാണ് ഇയാളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത പ്രതി ആലപ്പുഴ സ്വദേശിയാണ്.