സൊമാലിയയില്‍ യുഎന്‍ ഓഫീസിന് നേരെ അക്രമം:15 പേര്‍ കൊല്ലപ്പെട്ടു

Posted on: June 20, 2013 9:11 am | Last updated: June 20, 2013 at 9:11 am
SHARE

SOMALIYAമൊഗാദിഷു:സൊമാലിയയിലെ മൊഗാദിഷുവില്‍ യുഎന്‍ ഓഫീസിന് നേരെയുണ്ടായ ചാവേര്‍ അക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. സൊമാലിയയിലെ ഐക്യരാഷട്രസഭ സമാധാന ദൗത്യം പുനരാരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ അക്രമണമാണിത്.ഒരു യുഎന്‍ഡിപി സ്റ്റാഫും നാല് സൊമാലിയന്‍ സുരക്ഷാ ഉദ്ദ്യോഗസ്ഥരും മൂന്ന് ജീവനക്കാരും ഏഴ് തീവ്രവാദികളുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.അക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തു.