Connect with us

Malappuram

മലപ്പുറം നഗരസഭയിലെ 184 കുടുംബങ്ങള്‍ക്ക് അടുത്ത മാസം ഫഌറ്റ് കൈമാറും

Published

|

Last Updated

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ മലപ്പുറം നഗരസഭ നടപ്പിലാക്കുന്ന ചേരി പുനര്‍വിന്യാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഫഌറ്റുകളുടെ താക്കോല്‍ദാനം അടുത്ത മാസം നടക്കും. മലപ്പുറം നഗരസഭയിലുള്ള ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കുള്ള ഇന്റഗ്രേറ്റഡ് ഹൗസിങ് ആന്‍ഡ് സ്ലം ഡവലപ്‌മെന്റ് പ്രോഗ്രാം ഒന്നാംഘട്ട പദ്ധതിയാണിത്.
മലപ്പുറം നഗരസഭാ പരിധിയിലെ പാമ്പാട് 2.7 ഏക്കര്‍ സ്ഥലത്താണ് 184 കുടുംബങ്ങള്‍ക്ക് 4.5 കോടി ചെലവിലാണ് ഫഌറ്റ് ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പകുതിയിലധികം ചെലവ് വഹിക്കുന്നത് മലപ്പുറം നഗരസഭയാണ്. ആദ്യഘട്ടത്തില്‍ 130 പേര്‍ക്കാണ് ഫഌറ്റുകള്‍ നല്‍കുക. ഏകദേശം രണ്ടരലക്ഷം രൂപയാണ് ഒരാള്‍ക്ക്് ഫഌറ്റ് നിര്‍മിക്കുന്നതിനുള്ള ചെലവ്.
സ്വന്തമായി ഭൂമിയുള്ളവര്‍ക്കുള്ള ഭവനനിര്‍മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ആദ്യ ഘട്ടത്തില്‍ 80000 രൂപയാണ് ഒരു വീട് നിര്‍മിക്കുന്നതിന് നല്‍കിയിരുന്നത്. 2009 ല്‍ തുടങ്ങിയ രണ്ടാംഘട്ടത്തില്‍ ഇത് 1,20,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ നഗരസഭയില്‍ 634 കുടുംബങ്ങള്‍ക്ക് വീട് നല്‍കി.

Latest