പി ആര്‍ ഡി ഡയറക്ടറും സോളാര്‍ കുരുക്കില്‍; അന്വേഷിക്കുമെന്ന് മന്ത്രി

Posted on: June 18, 2013 2:22 pm | Last updated: June 18, 2013 at 2:22 pm

Saritha-S-Nairതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളുമായി പി ആര്‍ ഡി ഡയറക്ടര്‍ എ ഫിറോസിനും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. സരിതയും ബിജുവും മുമ്പ് നടത്തിയ തട്ടിപ്പുകളില്‍ ഫിറോസും പങ്കാളിയായിട്ടുണ്ടെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. വായ്പ നല്‍കാമെന്ന് പറഞ്ഞ് ഇടപാടുകാരെ വഞ്ചിച്ച കേസില്‍ ഫിറോസിനെതിരെ നേരത്തെ അന്വേഷണം നടന്നിരുന്നുവെങ്കിലും പിന്നീട് നിലക്കുകയായിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി ആര്‍ ഡിയുടെ ചുമതലയുള്ള മന്ത്രി കെ സി ജോസഫ് പറഞ്ഞു. ഫിറോസിനെതിരായ ഫയലുകള്‍ പൂഴ്ത്തുകയായിരുന്നു. ഇതിന് പിന്നിലെ ആരാണെന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായിരിക്കെ ഫിറോസിനെ പി ആര്‍ ഡിയില്‍ പുതിയ തസ്തിക ഉണ്ടാക്കിയ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചത്് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണെന്നും മന്ത്രി പറഞ്ഞു.